രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി
നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടന്‍ കോണ്‍ഗ്രസ് വിടുമെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദമാകുന്നു. രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരുമെന്നും, അടുത്ത സുവേന്ദു അധികാരിയാണെന്നുമായിരുന്നു നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ് പറഞ്ഞത്.
ആറുവര്‍ഷം മുന്‍പ് തൃണമൂല്‍ വിട്ട് പിന്നീട് മമത ബാനര്‍ജിക്കെതിരെ തന്നെ മത്സരിക്കുകയും, ബംഗാളിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്ത സുവേന്ദുവിന്റെ പാതയിലാണ് രേവന്ത് റെഡ്ഡിയും. പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ അവഗണിച്ച് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലൂടെ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് ചെയ്‌തെന്നും അരവിന്ദ് പറയുന്നു. അടുത്ത തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിടേണ്ടി വരുമെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയെ ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് എംപിയുടെ പരാമര്‍ശം. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തിന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പിന്തുണ നല്‍കിയെന്നാണ് രേവന്ത് റെഡ്ഡി സൂചിപ്പിച്ചത്.
ഇതിന് മറുപടിയായി മന്‍മോഹന്‍ സിങ് ഗുജറാത്തിന് നല്‍കിയ അത്രയും പിന്തുണ നിങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. പക്ഷേ ഒരു കാര്യമുണ്ട്. ഞാന്‍ അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര വിഹിതം പകുതിയായി കുറയും. നിങ്ങള്‍ക്ക് എത്തേണ്ടിടത്ത് എത്താനും കഴിയില്ല. അതുകൊണ്ട് പഴയരീതിക്ക് പകരം എന്റെ കൂടെ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്,' എന്നായിരുന്നു മോദി പറഞ്ഞത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തെലങ്കാന രാഷ്ട്രീയം വലിയ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ബിജെപി എംപി പറഞ്ഞു. ബിജെപി തെലങ്കാനയില്‍ അധികാരത്തിലെത്തുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
controversy erupts over a statement by bjp mp Dharmapuri Arvind claiming that Revanth Reddy will soon leave the congress. he also said that revanth reddy would join the bjp and become the next suvendu adhikari.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."