ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്
ദുബൈ: ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിലെ ചില രാജ്യങ്ങൾ പുലർത്തുന്ന അവ്യക്തമായ നിലപാടുകളെയും ആശയക്കുഴപ്പങ്ങളെയും രൂക്ഷമായി വിമർശിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്. മേഖല നേരിടുന്ന ഏറ്റവും നിർണായകമായ ഈ ഘട്ടത്തിൽ, കൃത്യമായ നിലപാടില്ലാതെ മാറിനിൽക്കുന്നതിനേക്കാൾ അപകടകരമാണ് 'ചാരനിറത്തിലുള്ള' (Grey) നിലപാടുകളെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തിനിടയിലും ചില പ്രാദേശിക ശക്തികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണെന്ന് ഗർഗാഷ് ചൂണ്ടിക്കാട്ടി. അറേബ്യൻ ഗൾഫിന് ചുറ്റുമുള്ള ചില രാജ്യങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ പങ്കും മധ്യസ്ഥരുടെ പങ്കും തമ്മിൽ കൂട്ടിക്കുഴയുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കേണ്ട സുഹൃത്തുക്കൾ, തങ്ങളുടെ പിന്തുണ വ്യക്തമാക്കുന്നതിന് പകരം കേവലം മധ്യസ്ഥരായി മാറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഗൾഫിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. ഈ വഞ്ചനാപരമായ ആക്രമണങ്ങൾക്കിടയിലും കൃത്യമായൊരു നിലപാട് സ്വീകരിക്കാൻ മടിക്കുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഒരു നിലപാടുമില്ലാതെ നിഷ്ക്രിയരായിരിക്കുന്നതിനേക്കാൾ ഭയാനകമാണ് ഇത്തരം അവസരവാദപരമായ ഇരട്ടത്താപ്പുകളെന്നും ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.
Dr. Anwar Gargash warns that the Gulf countries’ response to Iran’s attack could be more dangerous than remaining inactive. His remarks come amid rising Middle East tensions and growing regional security concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."