HOME
DETAILS
MAL
'വിശ്വകര്‍മ്മജര്‍ സത്യം തിരിച്ചറിഞ്ഞ് മാതൃ സംഘടനയിലേക്ക് തിരിച്ചുവരണം'
backup
September 16 2016 | 21:09 PM
കൊച്ചി: കേരളത്തിലെ വിശ്വകര്‍മ്മജര്‍ സത്യം തിരിച്ചറിഞ്ഞ് മാതൃ സംഘടനയായ അഖില കേരള വിശ്വകര്‍മ്മ മഹാസഭയിലേക്ക് തിരിച്ചുവരണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം അഖില കേരളാ വിശ്വകര്‍മ്മ മഹാസഭയുടെ ആസ്തി ജംഗമ വസ്തുക്കളും, പേരും, രജിസ്റ്റര്‍ നമ്പറും ഇനി മറ്റൊരു സംഘടനക്കും ഉപയോഗിക്കാന്‍ പാടില്ല.
ലയനത്തിന്റെ പേര് പറഞ്ഞ് വിശ്വകര്‍മ്മജരെ വഞ്ചിച്ച് അനധികൃത പണപ്പിരിവ് നടത്തിയവരെ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വകര്‍മ്മജര്‍ക്ക് വേണ്ടി ജില്ലാ കമ്മിറ്റി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അജയഘോഷ്, എം.എസ് സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ ടി.കെ നന്ദനന്‍, പി.ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."