കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി
തൊടുപുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപനപ്രകാരം കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ, സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ വീട്ടിൽ നിന്ന് പണം കൊണ്ടുവരേണ്ടി വരുമെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് യു.ഡി.എഫിൻ്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് മണി രംഗത്തെത്തിയത്.
"ഒരുപാട് വികസന-ക്ഷേമ കാര്യങ്ങൾ ചെയ്ത സർക്കാരായിരുന്നു എൽ.ഡി.എഫിൻ്റേത്. ഇനി സതീശനും കൂട്ടരും എന്താണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കാണാമല്ലോ," എം.എം. മണി പറഞ്ഞു.
എൽ.ഡി.എഫിനുണ്ടായ പരാജയത്തിൻ്റെ കാരണം പാർട്ടി കൃത്യമായി പരിശോധിക്കും. പാർട്ടിയിൽ എന്ത് സംഭവിച്ചാലും അത് കണ്ണുമടച്ച് അംഗീകരിക്കുന്ന രീതി സി.പി.എമ്മിനില്ല. ജയവും തോൽവിയും ഒരുപോലെ വിലയിരുത്താറുണ്ട്. പരാജയത്തിന് കാരണം ചില വ്യക്തികൾ മാത്രമാണെന്ന രീതിയിലുള്ള ആക്ഷേപങ്ങൾ ശരിയല്ല. തോൽവി ഒട്ടും സന്തോഷകരമായ കാര്യമല്ല. എന്നാൽ തോറ്റതുകൊണ്ട് തങ്ങളെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും എം.എം. മണി കൂട്ടിച്ചേർത്തു.
Senior CPM leader M.M. Mani has taken a sharp dig at the Chief Minister regarding the implementation of free travel for women in KSRTC buses. Mani mocked the government's announcement, sparking a fresh political debate on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."