തെരുവുനായ്ക്കളെ കൊന്നൊടുക്കിയ ജനപ്രതിനിധിക്കെതിരേ പൊലിസ് കേസെടുത്തു
കൊച്ചി: പിറവത്ത് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ നായ്ക്കളെ കൊന്നൊടുക്കി. 10 നായ്ക്കളെയാണ് ചെയര്മാന് ജില്‍സിന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കിയത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് ജില്‍സിനെതിരെ കേസെടുത്തു.പിറവത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് ചെയര്മാന് നായക്കളെ നേരിട്ട് കൊന്നൊടുക്കാന്‍ ഇറങ്ങിതിരിച്ചത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായതോടെയാണ് ജില്‍സ് നിയമം കൈയിലെടുത്തത്. .
തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായ്ക്കളെ കുരുക്കിട്ട് പിടിച്ച് കൊന്നൊടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ ജീവനെക്കാളും വലുതായി മറ്റൊന്നുമില്ലെന്ന് അറിയിച്ചാണ് നായ വേട്ട തുടങ്ങിയത്. തനിക്കെതിരെ എന്ത് നിയമ നടപടി സ്വീകരിച്ചാലും നേരിടാന്‍ തയ്യാറാണെന്നും ജില്‍സ് പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട നായ്ക്കളെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ നായ്ക്കളെ മറവ് ചെയ്യുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അവധിയായതിനാല്‍ പോസ്റ്റ് മോര്‍ട്ടം ഇനി തിങ്കളാഴ്ച നടക്കാനെ സാധ്യതയുളളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."