HOME
DETAILS
MAL
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ഫിക്കി അവാര്‍ഡ്
backup
September 16 2016 | 21:09 PM
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ആരോഗ്യ പരിരക്ഷ മേഖലയിലെ മികവിനുള്ള ഫിക്കി അവാര്‍ഡ്. രോഗികളുടെ സുരക്ഷാ, മെഡിക്കല്‍ ടെക്നോളജിയിലെ നവീകരണം എന്നീ വിഭാഗങ്ങളിലായി രണ്ട് അവാര്‍ഡുകളാണ് അമൃതക്ക് ലഭിച്ചത്.
രോഗികളുടെ സുരക്ഷയിലും ആന്റിബയോട്ടിക് മേഖലയില്‍ പ്രാവീണ്യവുമുള്ള അമൃത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് സിംഗ്, ഹൃദയ ശസ്!ത്രക്രിയയില്‍ ത്രീ ഡി പ്രിന്റിങ് മോഡല്‍ ആവിഷ്കരിച്ച പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് കപ്പനയില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു വര്‍ഷം തന്നെ ആരോഗ്യ പരിരക്ഷ മേഖലയില്‍ രണ്ടു പ്രമുഖ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഏക സ്ഥാപനമാണ് അമൃതയെന്ന് അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."