സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് ഡ്രൈവര്‍ സുരേഷിന് നീതി ലഭ്യമാക്കണം: പ്രൊഫ.എം.കെ സാനു
കൊച്ചി: പൊലിസ് കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുരേഷിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുരേഷിന്റെ കുടുംബം തിരുവോണ നാളില്‍ ഉപവസിച്ചു.
ഇടക്കൊച്ചി ജനകീയ സമിതി പ്രവര്‍ത്തകരും കൂട്ടത്തില്‍ ഉപവാസിച്ചു.
തോപ്പുംപടി ബിഒടി പാലത്തിന് സമീപം നടന്ന ഉപവാസ സമരംപ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്തു.
സുരേഷിനെ മര്‍ദിച്ച് നട്ടെല്ല് തകര്‍ത്ത ഉദ്യോഗസ്ഥര്‍ ഒരു കുടുംബത്തോട് ചെയ്ത അപരാധമാണ്.
സുരേഷിനെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങളില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടാവില്ല, സാഹചര്യ തെളിവുകളേ ഉണ്ടാവുകയുളളു.
അതിന്റെ ഉദാഹരണമാണ് സുരേഷ് നട്ടെല്ല് നിവര്‍ത്താനാവാതെ ആശുപത്രിയില്‍ കിടക്കുന്നത്. കുട്ടിയുടെ പിതാവില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയായിരിക്കും പൊലിസുകാര്‍ ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നതെന്ന് എം.കെ സാനു പറഞ്ഞു.
പല പൊലിസുകാര്‍ക്കും ജനങ്ങളോടും സര്‍ക്കാരിനോടും കൂറില്ല, അവര്‍ മറ്റ് പലരോടുമാണ് കുറ് കാണിക്കുന്നത്.ഈ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് സുരേഷിന് അടിയന്തിരമായി ചികിത്സാ സൗകര്യം ലഭ്യമാക്കണം.
സുരേഷിനെ സഹായിക്കാന്‍ നാട്ടുകാര്‍ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഉപവാസ സമരത്തിന് നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.പ്രൊഫ.കെ.വി തോമസ് എം.പി, ജസ്റ്റിസ് ടി.കെ ഷംസുദ്ദീന്‍, സി.ആര്‍ നീലകണ്ഠന്‍, അഡ്വ.ടി.ബി മിനി, വി.ഡി മജീന്ദ്രന്‍, കുമ്പളം രാജപ്പന്‍, അഭിലാഷ് തോപ്പില്‍, രാജു പി നായര്‍, എം.എന്‍ ഗിരി, സുരേഷിന്റെ ഭാര്യ മിനി, വി.ഒ ജോണി, അഡ്വ.മുഹമ്മദ് ഹസന്‍, സുരേഷ് വര്‍മ്മ, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, കെ.ജെ ബെയ്‌സില്‍, പ്രതിഭ അന്‍സാരി കെ.ആര്‍.പ്രേമ കുമാര്‍, തമ്പി സുബ്രമണ്യം, ജലജമണി നരേന്ദ്രന്‍, ഗ്രേസി ബാബു ജേക്കബ്, ഡിസിസി സെക്രട്ടറി എന്‍.ആര്‍.ശ്രീകുമാര്‍, കെ.ബി.ഹനീഫ് കെ.ജെ റോബര്‍ട്ട്, പി.എം ഹനീഫ്, ജനകീയ സമിതി കണ്‍വീനര്‍ സി.കെ ചെല്ലപ്പന്‍, കെ.ബി പ്രശാന്തന്‍ തുടങ്ങിയവര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."