HOME
DETAILS

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

  
May 20, 2026 | 11:54 AM

trial in journalist km basheer hit-and-run case to begin on august 1 after seven years

തിരുവനന്തപുരം; മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിന്റെ വിചാരണ ഓഗസ്റ്റ് 1 ന് ആരംഭിക്കും. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ  വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. അതേസമയം, കേസിലെ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

2019 ഓഗസ്റ്റ് 3, പുലർച്ചെ 1:00 മണിക്ക് തിരുവനന്തപുരം മ്യൂസിയത്തിന് സമീപമായിരുന്നു സംഭവം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചായിരുന്നു കെ.എം. ബഷീർ മരിച്ചത്. എന്നാൽ, അപകടമുണ്ടാക്കിയ കാർ തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു. തുടർന്ന്, അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാനും ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചിരുന്നു. പൊലിസും ആദ്യം ഈ വാദത്തെ പിന്തുണച്ചിരുന്നു. എന്നാൽ, സാക്ഷിമൊഴികളും മാധ്യമപ്രവർത്തകരുടെ ശക്തമായ ഇടപെടലുകളും ശ്രീറാമിന്റെയും പൊലിസിന്റെയും വാദം തകർത്തു.

The trial in the 2019 hit-and-run case involving journalist KM Basheer will begin on August 1 at the First Additional Sessions Court in Thiruvananthapuram, nearly seven years after the incident. IAS officer Sriram Venkitaraman is the accused in the case, while the second accused, Wafa Firoz, was earlier acquitted by the court.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  7 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  7 days ago