ബലിപെരുന്നാൾ: 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ ഭരണാധികാരി
അജ്മാൻ: ബലിപെരുന്നാളിനോടനുബന്ധിച്ച് (ഈദ് അൽ അദ്ഹ) അജ്മാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. ശിക്ഷാ കാലയളവിലെ മികച്ച പെരുമാറ്റം അടിസ്ഥാനമാക്കിയാണ് തടവുകാർക്ക് മോചനം ലഭിക്കുക.
തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാനും, അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കാനുമായാണ് ഭരണാധികാരിയുടെ ഈ നടപടി.
മാപ്പ് ലഭിച്ച തടവുകാർക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനും, സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാനും ഈ നടപടി അവസരമൊരുക്കുമെന്ന് അജ്മാൻ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി. ഭരണാധികാരിക്ക് നന്ദി അറിയിച്ച അദ്ദേഹം, തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."