HOME
DETAILS

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

  
Web Desk
May 20, 2026 | 4:21 PM

Tamil Nadu Congress joins Vijays cabinet ending 59-year power drought in the state

ചെന്നൈ: ദ്രാവിഡ പാർട്ടികൾ മാറിമറിഞ്ഞ് ഭരിച്ച തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ചരിത്രപരമായ വഴിത്തിരിവ്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിൽ ഭരണത്തിന്റെ ഭാഗമാകുന്നു. നടൻ വിജയ് നയിക്കുന്ന പുതിയ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് പ്രതിനിധികൾ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കോൺഗ്രസ് എം.എൽ.എമാരായ അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവരാണ് മന്ത്രിമാരായി ചുമതലയേൽക്കുന്നത്. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സമൂഹമാധ്യമമായ എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

"ഇതൊരു ചരിത്ര നിമിഷമാണ്. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്. രാഹുൽ ഗാന്ധിയുടെ ജനക്ഷേമ നയങ്ങളും കാഴ്ചപ്പാടുകളും തമിഴ്നാട്ടിൽ നടപ്പിലാക്കാൻ പുതിയ മന്ത്രിമാർക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട് "എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
 
ഡി.എം.കെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ (മതേതര പുരോഗമന സഖ്യം) ഭാഗമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കോൺഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന അഞ്ച് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു. നേരത്തെ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപക്ഷ പാർട്ടികളും വിജയ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സഖ്യം വിട്ട് വിജയിയുടെ പാളയത്തിലെത്തിയ കോൺഗ്രസ് നടപടിക്കെതിരെ ഡി.എം.കെ നേതൃത്വം രംഗത്തെത്തി. കോൺഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്ന് ഡി.എം.കെ രൂക്ഷമായി വിമർശിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു നന്ദി പറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്, തങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ഡി.എം.കെ നേതാക്കൾ ആരോപിച്ചു. വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുമുണ്ട്.

 

After a historic 59-year gap, the Congress party is returning to the government in Tamil Nadu. Following the recent assembly elections, Congress MLAs Adv. Rajesh Kumar and P. Viswanathan are set to take their oaths as cabinet ministers on Thursday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  a day ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  a day ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  a day ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  a day ago
No Image

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കോയിലെ മൃഗശാല; ആദ്യ മത്സരത്തില്‍ വിജയം ഇവര്‍ക്ക് 

Football
  •  a day ago
No Image

എം.ജി സര്‍വകലാശാല സെനറ്റില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി ഗവര്‍ണര്‍; നാമനിര്‍ദേശം ചെയ്ത 19 പേര്‍ക്കും ബിജെപി-ആര്‍എസ്എസ് ബന്ധം; പ്രതിഷേധം കനക്കുന്നു

Kerala
  •  a day ago
No Image

സുഹാര്‍ ഫാക്ടറിയില്‍ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

oman
  •  a day ago
No Image

കാസര്‍കോഡ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  a day ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  a day ago