ഡ്യൂട്ടിക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം: മൂന്ന് പേര്‍ പിടിയില്‍
മാവേലിക്കര:ഡ്യൂട്ടിക്കിടയില്‍ എക്‌സ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പോലീസിന്റ പിടിയിലായി.ചെട്ടികുളങ്ങര കണ്ണമംഗലം ഏലപ്പാടി തറയില്‍ മനു(35), കണ്ണമംഗലം രാഹുല്‍ ഭവനത്തില്‍ രാകേഷ്(23), കണ്ണമംഗലം തെക്ക് വിജയഭവനത്തില്‍ അമല്‍(22) എന്നിവരാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
ചെട്ടികുളങ്ങര കണ്ണമംഗലം തുപ്പന്‍ കുളങ്ങരയില്‍ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഓഫീസില്‍ നിന്നും മാവേലിക്കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച പരാതി അടങ്ങിയ വാട്ട്‌സ് ആപ്പ് സന്ദേശത്തകുറിച്ച് അന്വേഷിക്കാന്‍ പോകവെയായിരുന്നു മാവേലിക്കര എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഗേഷ്.ആര്‍.കൃഷ്ണന്‍(25) ആക്രമിക്കപ്പെട്ടത്.
കണ്ണമംഗലത്ത് വിവിധ ഭാഗങ്ങളില്‍ മനു എന്ന അബ്കാരി കേസുകളിലെ ഉള്‍പ്പെടെയായ കേസിലെ പ്രതിയെ കുറിച്ച് അന്വേഷിച്ച് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്നെത്തിയ ആക്രമിസംഘം തുപ്പന്‍ കുളങ്ങരയില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നതായി രാഗേഷ് പറയുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രാഗേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരുമാസത്തിന് മുന്‍പാണ് ചൂരല്ലൂര്‍ ഭാഗത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് ഇപ്പോഴും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."