സമസ്ത നേതാക്കൾ ഡോ. എൻ.എ മുഹമ്മദ് സാഹിബിന്റെ വസതി സന്ദർശിച്ചു
ബംഗളുരു : മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് സാഹിബിന്റെ പത്നിയും ബംഗളുരു ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവുമായ സുരയ്യ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് സമസ്ത നേതാക്കൾ ബംഗളുരുവിലെ ഡോ. എൻ.എ മുഹമ്മദ് സാഹിബിന്റെ വസതി സന്ദർശിച്ചു.
സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ സയ്യിദ് സിദ്ധീഖ് തങ്ങൾ, പി. എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ് ബാഹി, കെ.എച്ച് ഫാറൂഖ്, മുനീർ ഹെബ്ബാൾ,ജമാൽ വി.എം ഇലക്ട്രോണിക് സിറ്റി, ഇർഷാദ് കണ്ണവം, ബഷീർ ഹാജി ഇമ്പീരിയൽ, ഹർഷാദ് യഷ്വന്തപുരം, സുബൈർ കായക്കൊടി, കെ.പി സുബൈർ മാസ്റ്റർ, ഷാഫി കൊന്നാലത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."