ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി
പാലക്കാട്: ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കല്‍ സ്വദേശി സിദ്ദിഖിന്റെ (52) വലതുകാല്‍ അറ്റുപോയി. ഇടതുകാലിനും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അറ്റുപോയ കാല്‍ ട്രാക്കില്‍ നിന്നും കണ്ടെത്താനായത്.
കഴിഞ്ഞദിവസം രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ആലപ്പുഴ ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ സിദ്ദിഖ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള ഗ്യാപ്പിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്ന ഇയാളെ ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
A 52-year-old man suffered severe injuries and lost his right leg after slipping between the platform and a moving train at Ottapalam railway station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."