പായിപ്പാട് ജലോത്സവം; ജേതാക്കളെ ചൊല്ലി അനിശ്ചിതത്വം
ഹരിപ്പാട്: പായിപ്പാട് ജലോല്‍സവത്തിലെ മത്സര വള്ളംകളിയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി. ആയാപറമ്പ് പാണ്ടി, പായിപ്പാടന്‍, കാരിച്ചാല്‍ എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഫലം അറിയാതെ തര്‍ക്കത്തില്‍ കലാശിച്ചത്. ഫൈനലില്‍ സ്റ്റാര്‍ട്ടിംഗില്‍ തന്നെ നിരവധി തവണ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആയാപറമ്പ് പാണ്ടി ഓന്നാമതും പായിപ്പാടന്‍ രണ്ടാമതും കാരിച്ചാല്‍ മൂന്നാമതും ഫിനിഷ് ചെയ്‌തെങ്കിലും ട്രാക്ക് മാറി മത്സരിച്ചുവെന്ന് പരാതിയെ തുടര്‍ന്ന് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇന്ന് ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ ഫലം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് മല്‍സരത്തില്‍ അജിത് ക്യാപ്റ്റനായ വലിയ ദിവാന്‍ജി ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയദിവാന്‍ജി ഒന്നാമതും ആനാരി രണ്ടാമതും ചെറുതന മൂന്നാമതും എത്തി. സെക്കന്റ് ലൂസേഴ്‌സ് മല്‍സരത്തില്‍ വെള്ളംകുളങ്ങര ഒന്നാമതായും ശ്രീവിനായകന്‍ രണ്ടമതായും ഫിനിഷ് ചെയ്തു. വെപ്പ് എ ഗ്രേഡില്‍ അമ്പലക്കാടനാണ് ഒന്നാം സ്ഥാനം. പട്ടേരിപുരയ്ക്കല്‍ രണ്ടാം സ്ഥാനം നേടി. ബി ഗ്രേഡില്‍ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാംസ്ഥാനവും എബ്രഹാം മൂന്നുതൈക്കന്‍ രണ്ടാം സ്ഥാനവും നേടി. ഫൈബര്‍ ചുണ്ടന്‍ വിഭാഗത്തില്‍ ശ്രീ വിശ്വനാഥന്‍ ഒന്നാമതും നെടുമ്പറമ്പന്‍ രണ്ടാമതും ഫിനിഷ് ചെയ്തു. ബി ഗ്രേഡില്‍ കറുകയില്‍ ഒന്നും കറുകയില്‍ പുത്തന്‍ പുരയില്‍ രണ്ടും സ്ഥാനം നേടി.
തെക്കനോടി വിഭാഗത്തില്‍ കാട്ടില്‍ തെക്കതില്‍ ഒന്നും സാരഥി രണ്ടും സ്ഥാനം നേടി. ചുരുളന്‍ ബി ഫൈനലില്‍ പുത്തന്‍ പറമ്പ് ഒന്നാമത് ഫിനിഷ് ചെയ്തു. വെപ്പ് എ ലൂസേഴ്‌സ് ഫൈനലില്‍ മണലിക്കാണ് ഒന്നാം സ്ഥാനം. ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ മല്‍സരവള്ളംകളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അദ്ധ്യക്ഷനായി. എന്‍.ടി.പി.സി കായംകുളം ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ്, സിനിമാതാരം ജോയ് മാത്യു, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ വിശിഷ്ടാത്ഥികളായി. കെ.കാര്‍ത്തികേയന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബെന്നി മാത്യുസ്, എസ്.ഗോപാലകൃഷ്ണന്‍, ആര്‍.കെ കുറുപ്പ്, ജോണ്‍ തോമസ്, എന്‍.പ്രസാദ് കുമാര്‍, രത്‌നകുമാരി, ഗോപകുമാര്‍, മുരളീധരകുറുപ്പ്, സി.പ്രസാദ്, പ്രണവം ശ്രീകുമാര്‍, ടി.മുരളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."