ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രാദേശികമായ കാര്യങ്ങള്‍ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി (സി.സി) യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
കേരളം ഉള്‍പ്പെടെ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മൂന്ന് ദിവസത്തെ നടപടികള്‍ക്ക് ശേഷം യോഗം സമാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്ന് 2021ലാണ് ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം നഷ്ടമാകുന്നത്. തുടര്‍ന്ന് 2023 മുതല്‍ പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കാനും രാഷ്ട്രീയത്തില്‍ സജീവമാകാനും ബിനീഷ് ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
അംഗത്വം പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാല് തവണ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിട്ടും പാര്‍ട്ടി ഇത് പരിഗണിച്ചിരുന്നില്ല. തുടര്‍ച്ചയായി അപേക്ഷകള്‍ നല്‍കിയിട്ടും അംഗത്വം പുതുക്കി നല്‍കാത്തത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
CPM State Secretary M.V. Govindan dismissed the ongoing controversy over the non-renewal of Bineesh Kodiyeri's party membership as a local issue during the party's Central Committee meeting in New Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."