തൊണ്ണൂറ്റൊന്‍പത് വയസുള്ള മീനാക്ഷിയമ്മയെ തിരുവോണനാളില്‍ ആദരിച്ചു
അമ്പലപ്പുഴ: നാല് തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന തൊണ്ണൂറ്റൊന്‍പതു വയസുള്ള മുത്തശിഅമ്മയെ തിരുവോണനാളില്‍ ജീവകാരുണ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദരിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ തച്ചുതറ നാല്‍പതില്‍ വീട്ടില്‍ അവിവാഹിതയായ മീനാക്ഷിഅമ്മയെയാണ് തിരുവോണനാളില്‍ ആദരിച്ചത്. ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയുടെ നേതൃത്വത്തില്‍ മീനാക്ഷിയമ്മയുടെ വീട്ടുമുറ്റത്ത് 'ഓണസ്പര്‍ശം-2016' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഓണപ്പാട്ടുകള്‍ പാടിയും അതിനനുസരിച്ച് ചുവടുകള്‍വച്ചും തന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ പങ്കുവെച്ചും സദസിനെ കൗതുകകരമാക്കി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രജിത്ത് കാരിക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എസ്. ഹാരിസ് ഓണക്കോടി നല്‍കി. കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ദേവന്‍ പി. വണ്ടാനം, ഹംസ എ. കുഴുവേലി. യു. അഹമ്മദ് കബീര്‍, ബഷീര്‍ തുണ്ടില്‍, സി.കെ. ഷെരീഫ്, ജി. ഗോപകുമാര്‍, അശോകന്‍ പുല്ലാംവീട്, ഒ.ജെ ഷാജി, ഷാജി നാല്‍പ്പതില്‍, കെ. രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."