HOME
DETAILS

വാഗമണ്ണിലും തേക്കടിയിലും വിനോദ സഞ്ചാരികളുടെ വന്‍തിരക്ക്

  
backup
September 16 2016 | 21:09 PM

%e0%b4%b5%e0%b4%be%e0%b4%97%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81


തൊടുപുഴ: വാഗമണ്ണിലും തേക്കടിയിലും വിനോദ സഞ്ചാരികളുടെ വന്‍തിരക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഓണ സീസണില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിടിപിസിയും സ്വകാര്യ സംരംഭകരുമാണ് വാഗമണ്ണില്‍ വിനോദോപാധികള്‍ ഒരുക്കിയിരിക്കുന്നത്. മലനിരകളെ തഴുകുന്ന കോടമഞ്ഞും ആത്മഹത്യാ മുനമ്പില്‍ നിന്നുള്ള ദൃശ്യവും കണ്ണുകളെ വിസ്മയിപ്പിക്കും. വാഗമണ്‍ എംഎംജെ ഗ്രൂപ്പിന്റെ തടാകത്തിലെ പെഡല്‍ ബോട്ട് സവാരിയും ടീ ഗാര്‍ഡന്‍ സന്ദര്‍ശനവും സഞ്ചാരികളുടെ മനംകവരുന്നതാണ്. പൈന്‍വാലിയിലും മൊട്ടക്കുന്നിലും മതമൈത്രിയുടെ സംഗമഭൂമിയായ കുരിശുമലയിലും തങ്ങള്‍പാറയിലും മുരുകന്‍മലയിലും സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
തേക്കടി, കുമളി പ്രദേശങ്ങളിലെ മുഴുവന്‍ ലോഡ്ജുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞുകവിഞ്ഞു. ബോട്ട ് സവാരി തന്നെയാണ് ഇവിടെ എത്തുന്നവരുടെ മുഖ്യ ആകര്‍ഷണം. തിരക്ക് വര്‍ധിച്ചതിനാല്‍ പലര്‍ക്കും ബോട്ട ് സവാരി തരപ്പെടുത്താന്‍ കഴിയാതെ നിരാശരായി മടങ്ങേണ്ടി വരുന്നുണ്ട്. കാട്ടുമൃഗങ്ങലെ അടുത്തുകാണാം എന്നതാണ് തടാകത്തിലെ ബോട്ടിംഗിന്റെ മുഖ്യ ആകര്‍ഷണം.
ഓണ അവധിക്കൊപ്പം ബലി പെരുന്നാള്‍ അവധി കൂടി ഒരുമിച്ചത്തെിയത് സംസ്ഥാനത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് നേട്ടമായി. കര്‍ണാടകയിലെ സംഭവവികാസങ്ങളും ഇവിടെ സഞ്ചാരികളുടെ തിരക്കേറാന്‍ ഇടയാക്കി. മലബാറില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഇക്കുറി കൂടുതലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago