മൃതദേഹം സംസ്കരിച്ച സംഭവം; കാഞ്ചിയാറില്‍ സംഘര്‍ഷം
കട്ടപ്പന: കോഴിമല എമ്മാനുവേല്‍ ബേസ്മിനിസ്ട്രിക്കു വേണ്ടി പാസ്റ്റര്‍ ബേബിച്ചന് കാഞ്ചിയാര്‍ പേഴുംകണ്ടത്ത് വാങ്ങിയ ഭൂമിയില്‍ മൃതദേഹം അടക്കം ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി. ജനവാസമേഖലയ്ക്കു സമീപം ആവശ്യത്തിന് ആഴത്തില്‍ കുഴിയെടുക്കാതെ മൃതദേഹം സംസ്കരിച്ചെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിക്കു സമീപം പ്ലാത്തോട്ടം ജയിംസിന്റെ 36 സെന്റ് ഭൂമിയില്‍ നിന്ന് രണ്ടു സെന്റാണ് പാസ്റ്റര്‍ ബേബിച്ചന് വാങ്ങിയത്. ഇവിടെയാണ് കോഴിമല പാണാത്തോട്ടത്തില് തങ്കച്ചന്റെ(70) മൃതദേഹം സംസ്കരിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും കട്ടപ്പന പൊലിസ് എത്തുകയും ചെയ്തു. ഇതിനിടെയാണ് ഇതിനോടു ചേര്‍ന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങിയ ജോര്‍ജ് വടക്കന്‍ എന്നയാള്‍ ഇവിടെയെത്തിയത്.
ജോര്‍ജ് അറിയാതെ ഈ സ്ഥലത്ത് സംസ്കാരം നടക്കില്ലെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ ഇയാള്‍ക്കെതിരെ കൈയേറ്റത്തിനു മുതിര്‍ന്നു. പൊലിസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും പ്രശ്നത്തിനു പരിഹാരം കാണാനായില്ല. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ടവരെ ഡിവൈഎസ്പി എന്‍ സി രാജ് മോഹന്റെയും കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തി മൃതദേഹം കട്ടപ്പന മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."