HOME
DETAILS
MAL
കണ്ണില്‍ നിന്ന് അഞ്ചര സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു
backup
September 16 2016 | 21:09 PM
തൊടുപുഴ: അഞ്ചര സെന്റീമീറ്റര്‍ നീളമുള്ള വിരയെ രോഗിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ഒപ്താല്‍മിക് സര്ജന് ഡോ. ആലിസ് ഡൊമിനിക്കിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സാധാരണ നായ്ക്കളിലാണ് ഇത്തരം വിരകള്‍ കണ്ടുവരുന്നത്. കൊതുകിലൂടെയാണ് ഇവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
മനുഷ്യ ശരീരത്തില്‍ രക്തത്തിലൂടെ എത്തുന്ന വിരകള്‍ കണ്ണ്, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലും എത്തും.
കണ്ണുകളില്‍ പാടയ്ക്കകത്തും കണ്ണിനുള്ളിലായി വിട്രിയസ് കാവിറ്റി തുടങ്ങിയ ഭാഗങ്ങള്ക്കുള്ളിലുമാണ് വിര വളരുന്നത്. കണ്ണിനു ചുറ്റുമുള്ള തടിപ്പ്, ചൊറിച്ചില്‍ തുടങ്ങിയവ രോഗലക്ഷണങ്ങളാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."