ഗാന്ധിഭവനില്‍ ശ്രീനാരായണ ജയന്തി ആഘോഷം നടന്നു
കൊല്ലം: കേരള ദലിത് ഫെഡറേഷന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ 162ാമത് ജയന്തി ആഘോഷം നടന്നു.
കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്.) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദര്‍ശനങ്ങളുടെ സമഗ്രമായ അന്തസത്ത ജനഹൃദയങ്ങളിലേക്കും പുതിയ തലമുറയുടെ പഠനവിഷയങ്ങളിലേക്കും എത്തിച്ചേരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഗുരുവിനെ ചരിത്രത്തിലെ സൂര്യതേജസ്സായി അടയാളപ്പെടുത്തേണ്ട അദ്ദേഹത്തിന്റെ തത്വചിന്തകള്‍ നല്ലൊരു പരിധി വരെ ഇപ്പോഴും അവഗണിക്കപ്പെട്ട നിലയിലാണെന്നും ഈ ദുരവസ്ഥ മറികടക്കാന്‍ കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും ശ്രീനാരായണ ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് രാമഭദ്രന്‍ പറഞ്ഞു.
ഗുരുധര്‍മ പ്രചാര സഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എന്‍ സത്യപാല പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ഒ.ഐ.സി.സി ഗ്ലോബല്‍ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കര്‍പിള്ള കുമ്പളത്ത്, കോണ്‍ഗ്രസ് നേതാവ് കോയിവിള രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം എസ് വേണുഗോപാല്‍, ഗുരുനാരായണ ചലച്ചിത്രത്തിന്റെ സംവിധായകന്‍ സൂര്യദേവ, ഡോ. ബി.ആര്‍ അംബേദ്കര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് ആയുഷ്‌കാല മെമ്പറുമായ പി.എസ് രാജിലാല്‍ തമ്പാന്‍, ഡോ. ഗോപിമോഹന്‍, ഫാദര്‍ ബാബു ജോര്‍ജ്, സി. സുവര്‍ണ, ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, ചിങ്ങേലില്‍ രവീന്ദ്രന്‍ പിള്ള, എ. റഹിം കുട്ടി, എം.ജെ സലിം, കാവുവിള ബാബുരാജന്‍, ശൂരനാട് അജി, ഒ.ഐ.സി.സി ഗ്ലോബല്‍ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കര്‍പിള്ള കുമ്പളത്ത്, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവരെ പി. രാമഭദ്രന്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."