ജില്ലയില്‍ ചതയദിനം വിപുലമായി ആഘോഷിച്ചു
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 162ാമത് ജന്മദിനമായ ഇന്നലെ ജില്ലയില്‍ ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിച്ചു.
കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര നഗരത്തെ പീതവര്‍ണപ്രഭയില്‍ മുക്കി. എസ്.എന്‍.ഡി.പി. യോഗം കൊല്ലം യൂനിയന്റേയും എസ്.എന്‍.ട്രസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെ സിംസ് ആശുപത്രിയില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയായഎസ്.എന്‍ കോളജ് ഗ്രൗണ്ടില്‍ സമാപിച്ചു.
യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍.രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണന്‍, ആര്‍.ഡി.സി ചെയര്‍മാന്‍ മഹിമാ അശോകന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി ആനേപ്പില്‍ എ.ഡി രമേശ്, ഉളിയക്കോവില്‍ ശശി, കെ.ധര്‍മ്മരാജന്‍, യൂനിയന്‍ കൗണ്‍സിലര്‍മാരായ ബി. വിജയകുമാര്‍, പുണര്‍തം പ്രദീപ്, ബി. പ്രതാപന്‍, നേതാജി രാജേന്ദ്രന്‍, ഇരവിപുരം സജീവന്‍, എസ് ഷേണാജി, ജി രാജ്‌മോഹന്‍, എസ്‌സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊല്ലം യൂനിയനിലെ 72 ശാഖായോഗങ്ങളില്‍ നിന്നും ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാര്‍, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, എംപ്ലോയീസ് വെല്‍ഫെയര്‍ ഫാറം, ബാലജനയോഗം ഭാരവാഹികള്‍ സൈബര്‍ സേനാഭാരവാഹികള്‍, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മേധാവികള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റായ മോഹനന്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."