കോഴിക്കോട് ഐഐഎമ്മില്‍ ഓഫീസ് ജോലി; 24,300 തുടക്ക ശമ്പളം; ഡിഗ്രിയോ, പിജിയോ ഉള്ളവര്‍ക്ക് അവസരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്- കോഴിക്കോടില്‍ ജോലി നേടാന്‍ അവസരം. അഡ്മിന്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഐഐഎംകെയില്‍ അഡ്മിന്‍ അസോസിയേറ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,300 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പിജി വിജയിച്ചിരിക്കണം. കൂടെ ക്ലറിക്കല്‍ ജോലികളിലോ, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ജോലികളിലോ ആയി രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
അല്ലെങ്കില്‍ ഡിഗ്രി യോഗ്യതയോടൊപ്പം, ക്ലറിക്കല്‍ ജോലികളിലോ, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ജോലികളിലോ ആയി മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
എംഎസ് ഓഫീസ്, വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് എന്നിവയില്‍ പരിജ്ഞാനം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം.
ഡ്രാഫ്റ്റിങ് സ്‌കില്‍.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഐഐഎം കോഴിക്കോടിന്റെ ഒഫീഷ്യല്‍ കരിയര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം ഓഫീസ് അഡ്മിന്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് മനസിലാക്കി തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ നല്‍കണം.
ഉദ്യോഗാര്‍ഥികള്‍ അവരുടെ ഫോട്ടോ, സര്‍ട്ടിഫക്കറ്റുകള്‍, സിവി, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 09 ആണ്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
Website: https://www.iimk.ac.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."