കേരള യൂണിവേഴ്‌സിറ്റിയില്‍ വനിത അറ്റന്‍ഡര്‍ നിയമനം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നടക്കുന്നു
കേരള യൂണിവേഴ്‌സിറ്റിയില്‍ ജോലിയവസരം. അറ്റന്‍ഡര്‍ തസ്തികയിലേക്ക് വനിതകള്‍ക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 3ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
കേരള യൂണിവേഴ്‌സിറ്റി, വുമണ്‍ മേട്രണ്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹോസ്റ്റലുകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
30നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
മറ്റു വിവരങ്ങള്‍
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുക. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ ഉണ്ടായിരിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ജൂണ്‍ 3ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. അന്നേദിവസം പ്രായം, തിരിച്ചറിയല്‍, വിദ്യാഭ്യാസ യോഗ്യത, സംവരണം, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടാതെ അടുത്തിടെ എടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.
| തീയതി | 03.06.2026 ബുധന്‍ |
| റിപ്പോര്‍ട്ടിങ് സമയം | 09.00 am |
| സ്ഥലം | കേരള യൂണിവേഴ്‌സിറ്റി ഓഫീസ് പാളയം |
ഉദ്യോഗാര്‍ഥികള്‍ക്ക് [email protected] എന്ന ഇമെയില്‍ മുഖേനയോ, 0471 2386235 എന്ന നമ്പര്‍ മുഖേനയോ വിളിച്ച് വിവരങ്ങള്‍ അറിയാം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."