ഏഴുമാസത്തിനിടെ 1966 ഭര്‍തൃപീഡനക്കേസുകള്‍
കൊണ്ടോട്ടി: ഏഴു മാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികള്‍. 1966 ഭര്‍തൃ പീഡന കേസുകളും റിപ്പോര്‍ട്ടു ചെയ്തു. ജനുവരി മുതല്‍ ജൂലൈ വരെയുളള ഏഴ് മാസത്തിനിടെയാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം എട്ടു യുവതികള്‍ കൊല്ലപ്പെട്ട്.
പാലക്കാട് മൂന്നു മരണവും തിരുവനന്തപുരത്ത് രണ്ടും,ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 2015ല്‍ ആകെ എട്ട് സ്ത്രീധന മരണങ്ങളും,3664 ഭര്‍തൃ പീഡന കേസുകളുമാണ് ഉണ്ടായത്. ബലാല്‍സംഗം,തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം, ഉള്‍പ്പടെ ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരേ7907 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ 12,383 കേസുകളാണ് ഉണ്ടായത്.
പാലക്കാട് ജില്ലയില്‍ സ്ത്രീകള്‍ക്കെതിരേ 343 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 154 കേസുകളും ഭര്‍തൃപീഡനങ്ങളാണ്. മൂന്ന് സ്ത്രീധന മരണങ്ങളുമുണ്ടായി. 60 ബലാല്‍സംഗ കേസും,73 ദേഹോപദ്രവ കേസുകളുമുണ്ടായിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരേ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. റൂറലിലും സിറ്റിയിലുമായി ഓരോ സ്ത്രീധന മരണങ്ങളും 1250 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 213 കേസുകള്‍ ഭര്‍തൃ പീഡനങ്ങളാണ്. 123 ബലാല്‍സംഗ കേസുകളും,15 തട്ടികൊണ്ടുപോകലുമുണ്ടായിട്ടുണ്ട്.
പത്തനംതിട്ടയില്‍ 513 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്ത് 743 കേസില്‍ 198 കേസുകളും ഭര്‍തൃപീഡനങ്ങളാണ്. 86 ബലാല്‍സംഗ കേസുകളും,258 ആക്രമണ കേസുകളുമുണ്ടായി. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേസുകള്‍ താരതമ്യേന കുറവ്. വയനാട് 274 കേസുകളില്‍ അറുപതും ഭര്‍തൃപീഡനവും 35 ബലാല്‍സംഗ കേസുകളുമാണ്.
ഇടുക്കിയില്‍ 264 കേസില്‍ 84 ഭര്‍തൃപീഡനവും 43 എണ്ണം ബലാല്‍സംഗ കേസുകളുമാണ്. കോട്ടയത്ത് 61 ഭര്‍തൃപീഡന കേസുകളും, 45 ബലാല്‍സംഗ കേസും ഉള്‍പ്പടെ 277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആലപ്പുഴയില്‍ 73 ഭര്‍തൃ പീഡനകേസുകളും, ഒരു സ്ത്രീധന മരണവും,43 ബലാല്‍സംഗ കേസും ഉള്‍പ്പടെ 406 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളത്ത് 743 കേസുകളില്‍ 137 എണ്ണവും ഭര്‍തൃപീഡനങ്ങളാണ്. സ്ത്രീധന പ്രശ്‌നത്തില്‍ ഒരു യുവതി കൊല്ലപ്പെട്ട ഇവിടെ 96 ബലാല്‍സംഗ കേസുമുണ്ടായി. തൃശൂരില്‍743 കേസുകളില്‍ 208 എണ്ണം ഭര്‍തൃപീഡനങ്ങളാണ്.78 ബലാല്‍സംഗങ്ങളും 172 തട്ടിക്കൊണ്ടു പോകലും റിപ്പോര്‍ട്ട് ചെയ്തു.മലപ്പുറത്ത് 861 കേസില്‍ ഒരു സ്ത്രീധന മരണവും,266 ഭര്‍തൃപീഡന കേസുകളും, 106 ബലാല്‍സംഗ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് ആകെ 754 കേസുകളാണ് സിറ്റിയിലും റൂറലിലുമായി റിപ്പോര്‍ട്ട് ചെയ്തത്. 134 ഭര്‍തൃപീഡന കേസുകളും,64 പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂരില്‍ 168 ഭര്‍തൃപീഡന കേസുകളും,36 ബലാല്‍സംഗ കേസും ഉള്‍പ്പടെ 572 കേസുകളാണ് ഉണ്ടായത്. കാസര്‍കോട് 325 കേസില്‍ 67 കേസുകള്‍ ഭര്‍തൃപീഡനങ്ങളും,49 ബലാല്‍സംഗങ്ങളുമാണ് ഏഴുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."