അവതാരകയെ അപമാനിച്ച സംഭവം: പൊലിസ് ഉദേ്യാഗസ്ഥനെതിരേയുള്ള നടപടി വൈകുന്നു
കൊല്ലം: കൊല്ലത്ത് നടന്ന പൊലിസ് സൈബര്‍ സമ്മേളനത്തില്‍ (കൊക്കൂണ്‍) അവതാരകയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ മുന്‍ ഹൈടെക്‌സെല്‍ മേധാവി വിനയകുമാരന്‍ നായരെ ആഭ്യന്തരവകുപ്പ് വഴിവിട്ട് സഹായിക്കുന്നതായി ആക്ഷേപം. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനയകുമാരന്‍ നായര്‍ക്കെതിരേ കേസെടുത്തെങ്കിലും ഇതുവരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയാറായിട്ടില്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത സൈബര്‍ സമ്മേളനത്തിന്റെ കറുത്തപാടായ വിവാദ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരമില്ല. നിസാര കാര്യങ്ങള്‍ക്കുപോലും പൊലിസുകാര്‍ക്കെതിരെ കേസുകളും സസ്‌പെന്‍ഷനും ഉണ്ടാകുമ്പോള്‍ സ്ത്രീ പീഡനക്കേസിലെ പ്രതിയെ വഴിവിട്ട് സഹായിക്കുന്നതിനെതിരേ പൊലിസില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
സമ്മേളന സ്ഥലത്തുണ്ടായ സംഭവം അറിഞ്ഞയുടനെ തന്നെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിനയകുമാരനെ ഇറക്കിവിട്ടിരുന്നു. ഇതുസംബന്ധിച്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഹൈടെക് സെല്ലിന്റെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കൊല്ലം റൂറല്‍ എസ.്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് 354ഉ, 354 അ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യേണ്ടിയിരുന്ന വിനയകുമാരന്‍നായര്‍ക്കെതിരേ സംഭവം നടന്ന് 28 ദിവസമായിട്ടും നടപടി എടുക്കാത്തതാണ് വിമര്‍ശനമുയര്‍ത്തുന്നത്. സി.ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ ഉടനെ ഉണ്ടാകുമെന്നാണ് നേരത്തെ പൊലിസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്ന വിവരം.
എന്നാല്‍ സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട് പൊലിസ് ആസ്ഥാനത്ത് നിന്നും ആഭ്യന്തര സെക്രട്ടറിക്ക് പോയില്ലെന്നാണ് അറിയുന്നത്.
പത്തുവര്‍ഷത്തോളം ഹൈടെക് സെല്‍ പോലുള്ള തന്ത്രപ്രധാനമായ തസ്തികയില്‍ തുടരാന്‍ വിനയകുമാരന്‍ നായര്‍ക്ക് അവസരം നല്‍കിയ 'ശക്തികള്‍' തന്നെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഒഴിവാക്കാനും ഇടപെടുന്നതെന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ പൊലിസ് ആസ്ഥാനത്തെ ഒരു പ്രധാന ഉദ്യോഗസ്ഥയാണ്.
സ്ത്രീപീഡകര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പോലും ചോദ്യം ചെയ്യുകയാണ് കൊക്കൂണ്‍ വിവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."