നിലവിളക്ക് വിവാദം: എം.കെ മുനീര്‍ മാപ്പ് എഴുതി നല്കി
കോഴിക്കോട്: ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്കുകൊളുത്തിയ സംഭവത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്കി.
തെറ്റുപറ്റിയെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും മാപ്പപേക്ഷയില്‍ മുനീര്‍ പറഞ്ഞു.
ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്റെ നടപടിക്കെതിരേ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചതോടെയാണ് മുനീര്‍ മാപ്പ് എഴുതി നല്‍കിയത്.
അതി തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനക്ക് മാന്യത നല്കാന് മുനീര്‍ ശ്രമിച്ചു എന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, മുനീറിന്റെ നടപടി തെറ്റായിപ്പോയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഹൈദരലി തങ്ങള്‍ മുനീറില്‍ നിന്ന് മാപ്പ് എഴുതി വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."