കത്തോലിക്കാ സഭ വിട്ടു പോയവര്‍ക്ക് പുതിയ സംഘടന
കൊച്ചി: കത്തോലിക്കാ സഭ വിട്ടുപോയവരെ ഏകോപിപ്പിക്കാന്‍ ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്നപേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷനാണ് പുതിയ സംഘടനയുടെ പിന്നില്‍.സംഘടനാ സംവിധാനത്തിലായിരിക്കും ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് പ്രവര്‍ത്തിക്കുക.
വിവിധ സഭാവിശ്വാസികള്‍ക്ക് അവരവരുടെ വിശ്വാസത്തില്‍ തന്നെ തുടരാവുന്നതാണ് മൂവ്‌മെന്റിന്റെ പ്രത്യേകത.വിവാഹ ചടങ്ങുകളും മരണാനന്തര ചടങ്ങുകളുമൊക്കെ അവരവരുടെ താല്പര്യത്തിനനുസരിച്ച് നല്‍കും.
ക്രിസ്തീയ സഭകള്‍ ഏകീകരിക്കണമെന്നും വിശ്വാസികള്‍ ആചാരസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ക്രിസ്തീയ സഭകളുടെ ഏകീകരണത്തിന് കത്തോലിക്കാ സഭ മുന്‍കൈയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സഭകളില്‍ നിന്ന് ബുദ്ധിമുട്ടനുഭവിച്ച് ഇറങ്ങിപ്പോന്ന കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് മധ്യകേരളം കേന്ദ്രീകരിച്ച് കേന്ദ്രം ആരംഭിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ റെജി ഞള്ളാനി, ഫാ.കെ.പി. ഷിബു, ദേശീയ സമിതി അംഗം എം.എല്‍ ആഗസ്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."