ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ പിതാവ്: ഗവര്‍ണര്‍
വര്‍ക്കല: കേരള നവോത്ഥാനത്തിന്റെ പിതാവാണു ശ്രീനാരായണ ഗുരുവെന്ന് ഗവര്‍ണര്‍ പി. സദാശിവം. ശിവഗിരിയില്‍ ശ്രീ നാരായണ ഗുരുവിന്റെ 162-ാം ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഉന്നതമായ ചിന്തയും ധീരമായ പ്രവൃത്തികളും കൊണ്ട് ലോക ഗുരുവായിത്തീര്‍ന്ന ശ്രീനാരായണഗുരു സമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളെയും സാമൂഹിക അസമത്വങ്ങളെയും തുടച്ചുനീക്കി.
അയിത്തം കൊടികുത്തി നിന്ന അന്നത്തെ കാലഘട്ടത്തില്‍ അരുവിപ്പുറത്തെ വിഗ്രഹപ്രതിഷ്ഠ ധീരവും കേരള നവോത്ഥാനത്തിന് അടിത്തറയിട്ടതുമായ പ്രവൃത്തിയായിരുന്നു. അറിവാണു ദൈവമെന്നും അറിവുനേടാതെ പാരതന്ത്ര്യത്തില്‍ നിന്നു വിമോചനമില്ലെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ക്കു വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
അഡ്വ. വി. ജോയ് എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."