ഗുരുവിന്റെ തത്ത്വങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചു: സമദാനി
തിരുവനന്തപുരം: മനുഷ്യര്‍ക്കിടയില്‍ ഒരുമയും സാഹോദര്യവും മമതയും മൈത്രിയും സുശക്തമാക്കേണ്ടണ്ട ഇക്കാലത്ത് മനുഷ്യ സ്‌നേഹത്തിന്റെ ചൈതന്യം പരത്തിയ ശ്രീനാരായണ ഗുരുവിന്റെ തത്ത്വങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണ ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ശാന്തിസന്ദേശം സമൂഹത്തിന് ഭദ്രതയും ക്ഷേമവും നല്‍കാന്‍ പര്യാപ്തമാണ്. ചേരിതിരിവും ഛിദ്രതയും അകല്‍ച്ചയും അക്രമവും വളര്‍ത്താന്‍ മതത്തെയും രാഷ്ട്രീയത്തെയും ആദര്‍ശ സംഹിതകളെയുമെല്ലാം ഉപകരണമാക്കുന്ന കാലമാണിത്. ജാതീയതയും വര്‍ഗീയതയും സാമൂഹ്യമായ കൊടും ദുരന്തങ്ങളാണ്.
അവയെ ഉന്മൂലനം ചെയ്യാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. അതിനായി നവോത്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും സര്‍വോപരി മനുഷ്യത്വത്തിന്റെയും മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഠിനപ്രയത്‌നം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."