അറബി ഭാഷാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ കെ. എ. ടി. എഫ് പ്രക്ഷോഭത്തിന്
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ടിറക്കിയ സര്‍ക്കുലര്‍ പൊതു വിദ്യാലയങ്ങളെ അനാഥമാക്കുമെന്നും അറബി പഠനം ഘട്ടം ഘട്ടമായി വിദ്യാലയങ്ങളില്‍ നിന്നും തുടച്ചു നീക്കുമെന്നും കെ.എ.ടി.എഫ് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 28 ന് നടക്കുന്ന എ.ഇ.ഒ ഓഫിസ് ധര്‍ണ വിജയിപ്പിക്കുന്നതിനുളള പരിപാടികള്‍ കെ.എ. ടി. എഫ് നോര്‍ത്ത് സോണ്‍ കണ്‍വന്‍ഷന്‍ ആസൂത്രണം ചെയ്തു. സമര പ്രചാരണ കാംപയിന്റെ ഭാഗമായി സെപ്റ്റംബര്‍ 2 1 ന് സംസ്ഥാനത്തെ എല്ലാ ഉപജില്ലയിലും കണ്‍വന്‍ഷനുകളും, 23നു വിദ്യാഭ്യാസ ജില്ലാ കണ്‍വന്‍ഷനുകളും നടത്തും. 24 ന് കെ.എ.ടി.എഫ് സൗത്ത് സോണ്‍ കണ്‍വന്‍ഷന്‍ എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലൂമില്‍ നടക്കും.
കേവലം ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ കുറഞ്ഞതിന്റെ പേരില്‍ തസ്തിക നഷ്ടപ്പെട്ട് പുനര്‍വിന്യസിച്ച ഭാഷാ അധ്യാപകരെയും,കെ.ഇ.ആര്‍ പ്രകാരം തസ്തികയുള്ള വിദ്യാലയങ്ങളില്‍ നിന്നും ഡിപ്‌ളോയ്‌ചെയ്ത അധ്യാപകരെയും, ഈ വര്‍ഷം സര്‍വിസില്‍ നിന്നും പിരിയുന്ന അധ്യാപകരെയും മാതൃവിദ്യാലയത്തില്‍ നിലനിര്‍ത്തണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഓണ പരീക്ഷ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സംവിധാനമുണ്ടാക്കി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഷാ സ്‌നേഹികളുടെയും ആശങ്ക അകറ്റി ഭാഷാ പഠനം പുനഃസ്ഥാപിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി സി . അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
സി.ടി.കുഞ്ഞയമു മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോണല്‍ കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു .എന്‍ കെ.അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.
പുനര്‍വിന്യാസവും പൊതുവിദ്യാഭ്യാസവും എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.അബ്ദുല്‍ അസീസും, ഭാഷാ പഠനവും പ്രതിസന്ധികളും എന്ന വിഷയം കെ.മോയിന്‍കുട്ടി മാസ്റ്ററും അവതരിപ്പിച്ചു. കെ.കെ.ജബ്ബാര്‍ മാസ്റ്റര്‍, ടി.പി.അബ്ദുല്‍ ഹഖ്, വി.പിഅബ്ദുല്‍ അസീസ്, പി.മൂസക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, എം.ടി സൈനുല്‍ ആബിദീന്‍, എസ് എ.റസാഖ്, എ.പി ബഷീര്‍, എം.പി.അബ്ദുല്‍ സലാം, റഹീം ചാലിയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."