കേരളത്തിലുള്ളത് വിദേശമണ്ണിരകള്‍ !
നാടന്‍ മണ്ണിരകളെ കണ്ടെത്താന്‍ സാമ്പിള്‍ ശേഖരിക്കുന്നു
കണ്ടെത്തിയത് 16 ഇനം വിദേശ മണ്ണിരകള്‍
തിരുവനന്തപുരം: കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി പഠനവിധേയമാക്കിയ 16 ഇനം മണ്ണിരകളും വിദേശികള്‍. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് എണ്‍വയോണ്‍മെന്റ് സ്റ്റഡീസ് ആന്‍ഡ് സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റിലെ ടാക്‌സോണമിസ്റ്റുകളാണ് പഠനം നടത്തുന്നത്.
കേരളത്തില്‍ ഇതുവരെ 18 ഇനം മണ്ണിരകളെ കണ്ടെത്തിയിട്ടുണ്ട്. പതിനാറും വിദേശികളാണ്. രണ്ടെണ്ണത്തിന്റെ വര്‍ഗീകരണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇവ സ്വദേശി മണ്ണിരകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വദേശി മണ്ണിരകളെ കണ്ടെത്തി, വര്‍ഗങ്ങളെ തിരിച്ച്, മണ്ണിര കമ്പോസ്റ്റ് നിര്‍മിക്കുന്നതിനുള്ള ശ്രമത്തിലാണ് എം.ജി. സര്‍വകലാശാല. അഞ്ചു മേഖലകളിലുള്ള വിദേശ മണ്ണിരകളാണ് കേരളത്തില്‍ കണ്ടുവരുന്നത്.
സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ളവയാണിവ. ലോകത്തെ മണ്ണിരകളെ കുറിച്ചുള്ള ഗവേഷണ പഠന ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് സ്വദേശി മണ്ണിരകളെ കണ്ടെത്താനുള്ള ശ്രമം. മണ്ണിര കമ്പോസ്റ്റുകള്‍ നിര്‍മിക്കാനുപയോഗിക്കുന്നതും വിദേശ മണ്ണിരകളെയാണ്. ഇന്ത്യ, വിദേശികളുടെ കോളനിയായിരുന്ന കാലത്താണ് ഇത്തരം മണ്ണിരകള്‍ കടല്‍ കടന്നെത്തിയതെന്നാണ് നിഗമനം. 1894ലാണ് ആദ്യമായി മണ്ണിരകളുടെ സ്പീഷിസ് കണ്ടെത്തിയത്.
ആല്‍ഫ്രഡ് ബേണ്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണിരയെ മലപ്പുറം നിലമ്പൂരില്‍ നിന്നും കണ്ടെത്തിയത്.
ദ്രാവിഡ നിലമ്പൂരെന്‍സിസ് എന്നാണ് ഇതിന്റെ പേര്. 1910ല്‍ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രം കണ്ടിരുന്ന മണ്ണിരകളുടെ സാമ്പിളുകള്‍ വിദേശ ടാക്‌സോണമിസ്റ്റുകള്‍ പഠന വിധേയമാക്കിയിരുന്നു. ഇവയെല്ലാം വിദേശ മണ്ണിരകളായിരുന്നു. പിന്നീട് ഇത്തരം മണ്ണിരകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയായിരുന്നു.
ജൈവവൈവിധ്യ കലവറകളെക്കുറിച്ചുള്ള പഠനങ്ങള്‍ നിരവധി നടക്കുന്നുണ്ടെങ്കിലും മണ്ണിരകളെയും അവയുടെ വര്‍ഗങ്ങളെയും വേര്‍തിരിച്ചുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ല. കേരളത്തില്‍ എത്രയിനം സ്വദേശി മണ്ണിരകളുണ്ടെന്ന പഠനവും നടന്നിട്ടില്ല. ബ്രിട്ടീഷ് കോളനി കാലത്ത് നടത്തിയ പഠനങ്ങളില്‍ വിദേശ മണ്ണിരകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. എം.ജി സര്‍വകലാശാലയാണ് 2010ല്‍ സ്വദേശി മണ്ണിരകളെ കുറിച്ചുള്ള പഠനം ആദ്യം ആരംഭിച്ചത്. ഡോ.ജെ.എം.ദുല്‍ക്കയുടെ നേതൃത്വത്തിലുള്ളവരാണ് ഗവേഷണം തുടരുന്നത്. കേരളത്തിലെ പശ്ചിമഘട്ടം അടക്കമുള്ള കാടുകളില്‍ നിന്നാണ് വംശത്തെ കണ്ടെത്തുന്നത്.
ഇതിനായി വനംവകുപ്പിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ 90 ഇനം മണ്ണിരകളുടെ വര്‍ഗീകരണ പഠനം അന്തിമ ഘട്ടത്തിലാണ്.
രണ്ടു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ടാക്‌സോണമിസ്റ്റ് ഡോ. പ്രശാന്ത് സുപ്രഭാതത്തോടു പറഞ്ഞു. പഠനം ആരംഭിച്ച്, ആറുവര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ സ്വന്തം മണ്ണിരകളെ കണ്ടെത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."