തെരുവ് നായ പ്രശ്‌നം: സര്‍ക്കാര്‍ തെറ്റു തിരുത്തണമെന്ന് സുധീരന്‍
തിരുവനന്തപുരം: തെരുവ് നായ പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായി ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. അക്രമകാരികളായ നായകളെ ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ച് പലപ്രഖ്യാപനങ്ങളും നടത്തിയ സര്‍ക്കാര്‍ കേരളത്തിലെ അതിഗുരുതരമായ സ്ഥിതിഗതികള്‍ മറച്ചുവച്ചാണ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പ്രകടമായതെന്നും സുധീരന്‍ പറഞ്ഞു.
ഇനിയെങ്കിലും കേരളത്തിലെ ഗുരുതരമായ സ്ഥിതിവിശേഷം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നിലവില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യമായ ഭേദഗതിവരുത്തി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."