HOME
DETAILS

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ഭിന്നത

  
backup
September 17 2016 | 01:09 AM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%b6%e0%b4%bf%e0%b4%95

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ഭിന്നത. ഈ കേസില്‍ ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ കൊടുത്താലും അധികമാവില്ലെന്ന അഭിപ്രായമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളതെന്നും ഇതിനുവേണ്ടിയാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നും നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വധശിക്ഷക്കെതിരായ സി.പി.എം നിലപാടുമായി ഇതിനെ കൂട്ടികുഴക്കേണ്ടതില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പരമാവധി ശിക്ഷ എന്താണ് കൊടുക്കാന്‍ പറ്റുക അതുകൊടുക്കണമെന്നുള്ളതാണ് സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കേരള സര്‍ക്കാരിന്റെയും അഭിപ്രായമെന്നും മന്ത്രി എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വധശിക്ഷക്കെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
ലോകത്ത് 85ല്‍ അധികം രാജ്യങ്ങള്‍ വധശിക്ഷ പാടില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. സി.പി.എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും വധശിക്ഷയ്‌ക്കെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും ബേബി പറഞ്ഞു. ആധുനിക സമൂഹത്തില്‍ സംസ്‌കാര രഹിതമായ ഒരു ശിക്ഷയാണ് വധശിക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ വേണ്ടെന്ന അഭിപ്രായം തന്നെയാണ് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനും പ്രതികരിച്ചത്.
സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി നല്‍കുന്നത് വധശിക്ഷയ്ക്ക് വേണ്ടിയല്ലെന്നും കൊലക്കുറ്റം തെളിയിക്കാനാണെന്നുമാണ് എം.എ ബേബി പറഞ്ഞത്. കൊലക്കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ മരണം വരെ തടവിലിടണമെന്നും വധശിക്ഷ നിയമ പുസ്തകത്തില്‍ നിന്ന് എടുത്ത് കളയണമെവന്നും ബേബി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  13 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago