HOME
DETAILS

9/11: അമേരിക്കക്കെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്

  
backup
September 17 2016 | 01:09 AM

911-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4


റിയാദ് : സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തെതുടര്‍ന്നു അമേരിക്ക നടത്തുന്ന കേസില്‍ പുതിയ നിയമത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്.
യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു അല്‍ ഖ്വായിദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഊദി അറേബ്യക്കെതിരേ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമത്തിനെതിരെയാണ് ജി.സി.സി അംഗ രാജ്യങ്ങളടക്കം കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്.
സഊദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം തേടി കേസ് നല്‍കുന്നതിന് സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുവദിക്കുന്ന ബില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദേശ ബന്ധങ്ങളില്‍ അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും ജി.സി.സി ആശങ്കപ്പെട്ടിരുന്നു.
നേരത്തെ അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയ നിയമ നിര്‍മാണത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അംഗീകാരം നല്‍കിയത്.
നിയമ നിര്‍മാണത്തെ ജി.സി.സി സഖ്യം അപലപിച്ചതിനു പുറമെ അറബ് ലീഗും മറ്റു രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരമൊരു നിയമം നിര്‍മിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈത് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനു കാരണമാകുന്ന നിയമ നിര്‍മാണത്തില്‍ നിന്നും തടിയൂരാന്‍ ഇതില്‍ നിന്നും തടയുന്നതിന് യു. എസ് ഭരണ കൂടത്തിനു സാധിക്കുമെന്നാണ് കരുതുന്നതെന്നും അറബ് ലീഗ് പ്രത്യാശ പ്രകാശിപ്പിച്ചു.
2011 സെപ്റ്റംബറിലാണ് 19 അല്‍ ഖൈ്വദക്കാര്‍ നാലു യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനും വാഷിങ്ടണ്‍ പെന്റഗണ്‍ ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയത്. സംഘത്തിലെ 15 പേരും സഊദി പൗരന്മാരായിരുന്നെവെന്നാണ് കണ്ടെത്തല്‍.
അതേ സമയം, ഇത്തരമൊരു നിയമം അംഗീകരിക്കുന്നത് മറ്റു രാജ്യങ്ങളില്‍ അമേരിക്കക്കെതിരേ നിയമ നടപടികള്‍ക്ക് വഴിവെക്കുമെന്ന് ആശങ്കയുള്ളതിനാല്‍ നിര്‍ദ്ദിഷ്ട നിയമം വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago