പാകിസ്താന്‍ പുതിയ ആണവ നിലയം നിര്‍മിക്കുന്നു
ഇസ്‌ലാമാബാദ്: ആഗോളതലത്തില്‍ ആണവശക്തിയായി വളരുന്നതിന് പാകിസ്താന്‍ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തിയാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമാബാദിന് 30 കി.മി കിഴക്കായി കഹുത നഗരത്തിലാണ് പാകിസ്താന്‍ പുതിയ ആണവ കേന്ദ്രം നിര്‍മിക്കുന്നതെന്ന് പാശ്ചാത്യ പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവ കേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനു തെളിവായി ഐ.എച്ച്.എസ് ജെയ്ന്‍ എന്ന പ്രതിരോധ വിദഗ്ധരുടെ സംഘം പറയുന്നു. 2015 സെപ്റ്റംബര്‍ 28നും ഈ വര്‍ഷം ഏപ്രില്‍ 18നുമായാണ് ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തിയത്. സംരക്ഷിത മേഖലയായ ഖാന്‍ റിസര്‍ച്ച് ലബോറട്ടറീസിന് തെക്ക്പടിഞ്ഞാറായി 1.2 ഹെക്ടര്‍ പ്രദേശത്തായാണ് പുതിയ ആണവ കേന്ദ്രം ഒരുങ്ങുന്നത്. യുറേനിയം സമ്പുഷ്ടീകരണമാണ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത. യൂറോപ്പിലെ നിരവധി ആണവ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയ യുറെന്‍കോ ആണവ ഇന്ധന കമ്പനിയുടെ നിര്‍മാണത്തിന് സമാനമായാണ് പാകിസ്താനും നിര്‍മാണം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1998ല്‍ ആദ്യ ആണവ പരീക്ഷണം നടത്തിയ പാകിസ്താനിന്റെ കൈവശം 120 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇതാകട്ടെ ഇന്ത്യയുടേയും ഉത്തര കൊറിയയുടേയും കൈവശമുള്ളതിനെക്കാള്‍ കൂടുതലുമാണ്. ആണവായുധങ്ങള്‍ പ്രതിവര്‍ഷം 20 എണ്ണം ആയി വര്‍ധിപ്പിക്കുകയാണെങ്കില്‍ പത്തു വര്‍ഷം കൊണ്ട് പാകിസ്താന്‍ ലോകത്തെ മൂന്നാമത്തെ ആണവ ശക്തിയാവുമെന്നാണ് കണക്കുകൂട്ടല്‍. 48 അംഗരാജ്യങ്ങളുടെ ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ തഴഞ്ഞ് അംഗത്വം നേടാനും പാകിസ്താന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."