വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതില്‍ പശ്ചാത്താപമെന്ന് അമിതാഭ് ബച്ചന്
\ന്യൂഡല്‍ഹി: രാഷ്ട്രീയജീവിതക്കാലത്തെ പരാജയങ്ങളില്‍ പശ്ചാത്തപിക്കുന്നതായി മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതില്‍ അതീവ ദുഃഖിതനാണെന്നും ബിഗ് ബി പറയുന്നു. 1984ലാണ് അമിതാഭ് ബച്ചന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അലഹബാദില്‍ നിന്നും വിജയിച്ചത്.
ഇന്ദിരാ കുടുംബത്തിന്റെ അടുത്തയാളായിരുന്ന ബച്ചന് രാജീവ് ഗാന്ധിയുടെ പിന്തുണയോടെയാണ് രാഷ്ട്രിയത്തില്‍ എത്തിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം എം പി സ്ഥാനം രാജി വച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ പലരും നല്‍കും. ഞാനും അങ്ങിനെ നല്‍കിയിരുന്നു. അതൊക്കെ നടത്തിക്കൊടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും ഒരു കാര്യത്തില്‍ ഞാന്‍ ദുഃഖിക്കുന്നുണ്ടെങ്കില്‍ അത് ഇത് മാത്രമാണെന്നും 73കാരനായ ബച്ചന് പറഞ്ഞു. എന്റെ തീരുമാനം വൈകാരികമായിരുന്നു. ഒരു സുഹൃത്തിനെ സഹായിക്കുകയായിരുന്നു എനിക്ക് വേണ്ടത്.
എന്നാല്‍ അതിലേക്ക് കടന്നതിനു ശേഷമാണ് വികാരം കൊണ്ട് അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായത്. തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന രാജീവ് ഗാന്ധിയെ സൂചിപ്പിച്ച് ബച്ചന് പറഞ്ഞു. അതില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല എന്ന് മനസിലാക്കിയതോടെ ഞാന്‍ പിന്മാറുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."