ഡേവിസ് കപ്പ് ടെന്നീസ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ
ന്യൂഡല്‍ഹി: സ്പെയിനിനെതിരായ ഡേവിസ് കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് പ്ലേയോഫ് പോരാട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യക്ക് തോല്‍വി. ഇന്നലെ നടന്ന രണ്ടു സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥനും സാകേത് മൈനേനിയും ഫെലിഷിയാനൊ ലോപസിനോടും ഡേവിഡ് ഫെററോടും തോല്‍വി വഴങ്ങി.
ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് ഫെലിഷിയാനൊ ലോപസിനോടു പൊരുതി പരാജയം സമ്മതിക്കുകയായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു റാഫേല്‍ നദാല്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലോപസ് മത്സരിക്കാനിറങ്ങിയത്. 4-6, 4-6, 6-3, 1-6 എന്ന സ്കോറിനാണ് രാംകുമാര്‍ തോല്‍വി വഴങ്ങിയത്.
എന്നാല്‍ സാകേത് മൈനേനി നേരിട്ടുള്ള സെറ്റുകള്‍ക്ക് ഡേവിഡ് ഫെററോടു പരാജയപ്പെടുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും മൈനേനിക്ക് മികവു പുലര്‍ത്താന്‍ സാധിച്ചില്ല. സ്കോര്‍: 6-1, 6-2, 6-1.
രണ്ടു വിജയങ്ങളോടെ സ്പെയിന് 2-0ത്തിനു മുന്നില്‍. ഇന്നു നടക്കുന്ന ഡബിള്‍സ് പോരാട്ടത്തില്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പെയ്സ്- സാകേത് മൈനേനി സഖ്യം ഫെലിഷിയാനൊ ലോപസ്- മാര്‍ക്ക് ലോപസ് സഖ്യത്തെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."