പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു
അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ രക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയ്യൂബ് എന്ന 29 കാരനാണ് ഇന്നലെ മരണപ്പെട്ടത്.
നാല് ദിവസം മുന്‍പാണ് അയ്യൂബിന് മര്‍ദ്ദനമേറ്റത്. മുഹമ്മദും സുഹൃത്തായ സമീര്‍ ഷെയ്ഖും പശുക്കളുമായി സഞ്ചരിച്ച വാഹനം പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ അയ്യൂബിന് പരുക്കേ്ല്ക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ചിലര്‍ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
അയ്യൂബിന്റെ സുഹൃത്ത് സമീറിനെ സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന് പൊലിസുകാരനെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. അനധികൃതമായി പശുവിനെ കടത്തിയതിന് അയ്യൂബിനെതിരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."