ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു
ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സെന്‍ഡ്രല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയിലാണ് ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിയായ പ്രവീണ്‍ നല്ലിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊലിസ് മുറിയില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പ്രവീണിനെ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
തെലങ്കാനയിലെ ഷഡ്നഗര് സ്വദേശിയാണ് പ്രവീണ്‍, ഈ വര്‍ഷം ജൂലൈയിലാണ് പ്രവീണ്‍ കോളജിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.
ജനുവരിയില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."