HOME
DETAILS
MAL
പൊലിസ് കസ്റ്റഡിയിലെടുത്ത ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു
backup
September 17 2016 | 06:09 AM
അഹമ്മദാബാദ്: പൊലിസ് കസ്റ്റഡിയിലെടുത്ത ഗുജറാത്തിലെ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു. ഗുജറാത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടി നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജിഗ്നേഷിനെ പൊലിസ് കസ്റ്റ ഡിയിലെടുത്തതെന്നാണ് വിവരം. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജിഗ്നേഷ് മേവാനിയെ ഇന്ന് പുലര്‍ച്ചെയാണ് വിട്ടയച്ചത്.
ഡല്‍ഹിയില്‍ ഇന്നു നടന്ന ദലിത് സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്തശേഷം തിരിച്ച് ഗുജറാത്തില്‍ എത്തിയപ്പോള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നാണ് മേവാനിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സിവില്‍ ഡ്രസിലെത്തിയ പൊലിസ് സംഘമാണ് മേവാനിയെ വാഹനത്തില്‍ കയറ്റി കൂട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."