HOME
DETAILS

ഫഹദ് ഫാസിലിനെ ക്ഷണിച്ച് കോക്രോച്ച് ജനത പാര്‍ട്ടി; സി.ജെ.പിയെ പിന്തുണച്ചു നിരവധി സിനിമാ താരങ്ങള്‍

  
Web Desk
June 04, 2026 | 9:39 AM

Many film stars support Cockroach Janata Party CJP by inviting Fahadh Faasil

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കോക്രോച്ച് ജനത പാര്‍ട്ടിയെ പിന്തുണച്ചു നിരവധി സിനിമാ താരങ്ങള്‍.  മലയാള സിനിമാതാരം ഫഹദ് ഫാസിലിനെ കോക്രോച്ച് ജനത പാര്‍ട്ടിയിലേക്ക് ഹൃദയപൂര്‍വം ക്ഷണിച്ച് സംഘടനയുടെ വക്താവ് വിജേത ദഹിയ. വ്യക്തിപരമായി താന്‍ ഫഹദിന്റെ വലിയ ആരാധകനാണെന്ന് ചലച്ചിത്രകാരനുമായ ദഹിയ കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിലിനെ പോലെയുള്ള താരങ്ങള്‍ സി.ജെ.പിയുടെ കൂട്ടായ്മയുടെ ഭാഗമാകുന്നത് പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കാരണമാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍.

പാര്‍ട്ടിയുടെ നയങ്ങളെ പിന്തുണച്ച് പ്രമുഖ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഇത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേയും നീറ്റ് പരീക്ഷവിവാദങ്ങളിലും പ്രകാശ് രാജ് സ്വീകരിച്ച നിലപാട് സി.ജെ.പിയുമായി ഒത്തുപോകുന്നതാണ്. ഇത്തരത്തില്‍ സമാനചിന്താഗതിക്കാരായ സെലിബ്രിറ്റികളെ ഒപ്പം നിര്‍ത്തി ശക്തമായ പ്രതിഷേധത്തിലേക്ക് പോകാനാണ് സി.ജെ.പിയുടെ തീരുമാനം. ദിയ മിര്‍സ, സോനാക്ഷി സിന്‍ഹ, വിജയ് വര്‍മ്മ, ഫാത്തിമ സന ഷെയ്ഖ്, ഇഷ ഗുപ്ത, സംജീദ ഷെയ്ഖ്, അനുരാഗ് കശ്യപ് (സംവിധായകന്‍), വിവേക് ഒബ്‌റോയ് തുടങ്ങിയ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമാ താരങ്ങളും മറ്റ് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

സി.ജെ.പി ഒരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ലെന്ന് സംഘടനയുടെ വക്താവ് വിജേത ദഹിയ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത് ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ മാത്രമാണെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ളതും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതുമായ വിഷയങ്ങളില്‍ ശക്തമായി ഇടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളും നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധ പരിപാടിയാണ് സി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ശനിയാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചാല്‍ അനുമതി ലഭിക്കുന്നതിനായി സത്യഗ്രഹം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജിത് ദീപ്‌കേ ജൂണ്‍ ആറിന് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തും. തുടര്‍ന്ന് ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനായി ഔദ്യോഗിക അനുമതി തേടുമെന്നും ദഹിയ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഒത്തുകൂടി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തിലേക്ക് വലിയ ജനക്കൂട്ടത്തെ എത്തിക്കുമെന്ന പ്രഖ്യാപനം സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി നിരീക്ഷിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ സി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തുന്നുണ്ട്.

 

Many film stars support Cockroach Janata Party CJP by inviting Fahadh Faasil



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യമെത്തിയത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പില്‍; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  15 hours ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ചികിത്സയിൽ

Kerala
  •  15 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

'മജീഷ്യന്‍ മന്ത്രവിദ്യ ഉപയോഗിച്ച് ഓടയ്ക്കുള്ളില്‍ എത്തിച്ചു'; കുടുങ്ങിയത് രണ്ട് ദിവസം; വിചിത്രവാദവുമായി അതിഥിത്തൊഴിലാളി

Kerala
  •  15 hours ago
No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  15 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  16 hours ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  17 hours ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  17 hours ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  18 hours ago