HOME
DETAILS
MAL
ശ്രീലങ്കന്‍ വിഭാഗത്തില്‍പെട്ട പാമ്പ് കടിച്ചു, ആന്റി വെനം കിട്ടിയില്ല; കൊണ്ടോട്ടിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
June 04, 2026 | 10:25 AM
മലപ്പുറം: അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ് മരിച്ചത്. പാമ്പ് കടിയേറ്റതിന് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് നസല്‍.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടില്‍ വച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കടിച്ചതെന്നതിനാല്‍ ഇന്ത്യയില്‍ ഇതിന്റെ ആന്റിവെനം (വിഷസംഹാരി) ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തുനിന്ന് ആന്റിവെനമെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുട്ടി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."