' അമിതാഭ് ബച്ചന്റെ തലയില്‍ ഒന്നുമില്ല ' വിശദീകരണവുമായി മര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരമായ അമിതാഭ് ബച്ചനെ വിമര്‍ശിച്ചതില്‍ വിശദീരകണവുമായി മര്‍ക്കണ്ഡേയ കട്ജു. അമിതാഭ് ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്നാണ് ഈ വിശദീകരണത്തെ കുറിച്ച് കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പലരും ആ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ കുറിപ്പിടുന്നതെന്നും കട്ജു പോസ്റ്റില്‍ പറയുന്നു.
ജനങ്ങളെ മയക്കികിടത്താന്‍ ഭരണകൂടം ഉപയോഗിക്കുന്ന കറുപ്പാണ് മതമെന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനെതിരേ ജനങ്ങള്‍ കലാപം നടത്താതിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ ഒരു മയക്കുമരുന്ന് മതിയാവാത്ത അവസ്ഥയാണ്. ചില രോഗങ്ങള്‍ക്കുള്ള മരുന്ന് പോലെ ജനങ്ങളെ സിനിമകള്‍, ക്രിക്കറ്റ്, ജ്യോതിഷം, ബാബമാര്‍ എന്നീ മയക്കുമരുന്ന് കൊടുത്ത് മയക്കുകയാണ് സര്‍ക്കാര്‍.
ഒരു നല്ല നടന്‍ എന്നതിലുപരി എന്താണ് അമിതാഭ് ബച്ചന്‍? രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എന്ത് ശാസ്ത്രീയ മാര്‍ഗമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്, ഒന്നും തന്നെയില്ല. കാലാകാലങ്ങളില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങള്‍ നല്‍കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഭവിക്കുകുയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. പണമുള്ള ആര്‍ക്കും ഇത് ചെയ്യാവുന്നതേയുള്ളൂ.
എന്നാല്‍, സര്‍ക്കാര്‍ ചെയ്യുന്നതാവട്ടെ മതം കഴിഞ്ഞാല്‍ ഏറ്റവും വലിയ മയക്കുമരുന്നുകളിലൊന്നായ സിനിമയെ കൂട്ടുപിടിക്കുകയാണ്. ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകളെ പോലെ അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാമ്. ഇതിന്റെ മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. ഇത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ അടക്കിനിര്‍ത്തുന്നതെന്നും കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."