HOME
DETAILS

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

  
June 05, 2026 | 2:19 AM

contractor stops road work in changanassery following citu leaders threat

ചങ്ങനാശ്ശേരി: ആവശ്യത്തിന് തൊഴിലാളികൾ ഉണ്ടായിട്ടും സ്വന്തം അനുയായികൾക്ക് കൂടി ജോലി നൽകണമെന്ന വിചിത്ര ആവശ്യവുമായി സി.ഐ.ടി.യു നേതാവ് രംഗത്തെത്തിയതോടെ തെങ്ങണ-പെരുമ്പനച്ചി റോഡ് അറ്റകുറ്റപ്പണി മുടങ്ങി. കഠിനമായ പണികളൊന്നും ചെയ്യില്ലെന്നും, സിമന്റ് ചാക്ക് പൊട്ടിച്ചിടാൻ മാത്രമായി ഒൻപത് പേർക്ക് ദിവസം 1200 രൂപ വീതം കൂലി നൽകണമെന്നുമാണ് വാർക്ക തൊഴിലാളി യൂണിയൻ നേതാവിന്റെ ആവശ്യം. ഇതിന് പുറമെ 50 ചാക്കിന് മുകളിൽ പോയാൽ ഓരോ ചാക്കിനും 160 രൂപ വീതം അധികം വേണമെന്നും നേതാവ് വാശിപിടിച്ചതോടെ കരാറുകാരൻ പണി നിർത്തിവെക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തെങ്ങണ ജങ്ഷനിൽ റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വാഴൂർ റോഡിൽ പൈപ്പിടാനായി കുത്തിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാനെത്തിയ കരാറുകാരന്റെ തൊഴിലാളികളെ നേതാവിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. പുറത്തുനിന്നുള്ള തൊഴിലാളികളെ മാത്രം കൊണ്ട് പണിയെടുപ്പിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു നേതാവിന്റെ നിലപാട്.

ആവശ്യത്തിന് തൊഴിലാളികൾ കൂടെയുള്ളപ്പോൾ ഇത്തരം അന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. നേതാവിന്റെ നിർദേശം അനുസരിച്ച് മുന്നോട്ട് പോയാൽ കനത്ത നഷ്ടമുണ്ടാകും എന്ന് കരാറുകാരൻ പറഞ്ഞെങ്കിലും സി.ഐ.ടി.യു നേതാവ് കൂട്ടാക്കിയില്ലെന്നും ആക്ഷേപം ഉണ്ട്.

നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ

ജലഅതോറിറ്റിയുടെ കീഴിലുള്ള അറ്റകുറ്റപ്പണിയാണ് സി.ഐ.ടി.യു നേതാവിന്റെ ഇടപെടൽ മൂലം പാതിവഴിയിൽ നിലച്ചത്. റോഡിന്റെ വശങ്ങൾ തകർന്നുകിടക്കുന്നത് കാരണം മാസങ്ങളായി പ്രദേശത്തെ വ്യാപാരികളും പൊതുജനങ്ങളും കടുത്ത യാത്രാദുരിതത്തിലാണ്. ഇതിനൊരു പരിഹാരമായാണ് രാത്രികാലങ്ങളിൽ കോൺക്രീറ്റിങ് ആരംഭിച്ചത്.

സംഭവത്തെ തുടർന്ന് ജലഅതോറിറ്റി അധികൃതർ തൃക്കൊടിത്താനം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം യൂണിയൻ അതിക്രമങ്ങൾക്കെതിരെ പ്രദേശവാസികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

 

road work in changanassery was halted after a local citu leader threatened the contractor, demanding a wage of 1200 rupees just for opening cement sacks, along with extra pay if the count exceeded 50 sacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  an hour ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  an hour ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  2 hours ago
No Image

സിഎംആർഎൽ-എക്സലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇന്ന്; അഞ്ച് വർഷത്തിന് ശേഷം ഇ.ഡി മേധാവി കൊച്ചിയിൽ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത‌

Kerala
  •  2 hours ago
No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  9 hours ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  10 hours ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  10 hours ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  10 hours ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  10 hours ago