HOME
DETAILS
MAL
ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരിനെതിരേ ഹരജി
backup
September 17 2016 | 13:09 PM
തൃശൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ബി.എ ആളൂരിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി.
പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിധിപറയാന്‍ ഈ മാസം 24ലേക്കു മാറ്റി. കേസിലെ നിര്‍ണായക സാക്ഷിയായ അജ്ഞാതനെ ആളൂരിന് അറിയാമെങ്കിലും ബോധപൂര്‍വം മറച്ചുവയ്ക്കുകയാണെന്ന് ഹരജിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."