പൊലിസിനെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രതി പിടിയില്‍
മലപ്പുറം: കലക്ട്രേറ്റിലേക്ക് മണല്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് തടയാനെത്തിയ മലപ്പുറം ഡി.വൈ.എസ്.പി അടക്കമുള്ള പൊലിസ് സംഘത്തെ ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയിരുന്ന പ്രതിയെ മലപ്പുറം പൊലിസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. എടവണ്ണ ഒതായി സ്വദേശി അമ്പാഴത്തിങ്ങല്‍ അസൈനാരാ(38)ണ് പിടിയിലായത്. 2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കലക്ട്രേറ്റിലേക്ക് സംയുക്ത മണല്‍ തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കലക്ട്രേറ്റ് മെയിന്‍ ഗേറ്റിനു മുന്‍വശം മാര്‍ച്ച് തടഞ്ഞ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ നിരവധി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിന് ശേഷം പൊലിസിന് പിടികൊടുക്കാതെ വിദേശത്തേക്കു കടന്ന പ്രതി ഇത്രയും കാലം ഒളിവിലായിരുന്നു. മലപ്പുറം സബ് ഇന്‍സ്പെക്ടര്‍ ബി.എസ് ബിനുവിന്റെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ മുഹമ്മദ് ഷാക്കിര്‍, എന്‍.എം അബ്ദുള്ള ബാബു, ശര്‍മിള എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."