നാളികേര സംഭരണം കാര്യക്ഷമമാക്കണം: സി.പി.ഐ
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന നടപ്പിലാക്കുന്ന നാളികേര സംഭരണം ജില്ലയിലെ മുഴുവന്‍ കൃഷിഭവനുകളിലും ആരംഭിക്കണമെന്നും കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോക്ക് 27 രൂപ വെച്ചു സമയബന്ധിതമായി വിതരണം ചെയ്യണമെന്നും സി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തുളസിദാസ് പി. മേനോന്‍ യോഗത്തില്‍ അധ്യക്ഷനായി.
സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം കെ.പി. രാജേന്ദ്രന്‍ മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. പി. സുനീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. സുബ്രഹ്മണ്യന്‍, പി. കെ. കൃഷ്ണദാസ്, പ്രൊഫ. ഇ. പി. മുഹമ്മദലി , പ്രൊഫ. പി. ഗൗരി, അഡ്വ. കെ. മോഹന്‍ദാസ്, പി. കുഞ്ഞിമൂസ, എം. എ അജയകുമാര്‍, ഇരുമ്പന്‍ സെയ്തലവി, എന്‍. കെ. സൈനുദ്ദീന്‍, അഡ്വ. പി. പി. ബാലകൃഷ്ണന്‍, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."