പ്രവര്‍ത്തകരെ അക്രമിച്ച ആര്.എസ്.എസുകാരെ അറസ്റ്റ് ചെയ്യണം: സി.പി.എം
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ സിപിഎം പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ സാമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയുന്ന പ്രദേശത്തു കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് ആര്‍എസ്എസ് നടത്തിയതെന്നു സി.പി.എം നേതാക്കള്‍ ആരോപിച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കളിയാട്ടമുക്കില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ചു ബലിപെരുന്നാള്‍, ഓണം ആഘോഷത്തിനിടെ കലാപമുണ്ടാക്കാന്‍ ആര്.എസ്.എസ് ശ്രമിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതു കൊണ്ടാണ് അന്നു പ്രശ്നമില്ലാതെ പോയത്. പൊലിസിന്റെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ തീരുമാനത്തിനു വിരുദ്ധമായാണു കഴിഞ്ഞ ദിവസം പുറമെ നിന്ന് ആളുകളെ സംഘടിപ്പിച്ച് ആസൂത്രിതമായി ആക്രമണം നടത്തിയത്.
പരുക്കേറ്റ സിപിഎം മൂന്നിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കളിയാട്ടമുക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ ചോയിമഠത്തില്‍ ദേവരാജന്‍, ബ്രാഞ്ചംഗങ്ങളായ ചെമ്പന്‍ അബ്ദുല്‍ കരീം, ചോയിമഠത്തില്‍ വിനോദ്കുമാര്‍, പ്രവര്‍ത്തകരായ എടശ്ശേരി ഷാജഹാന്, തോട്ടശ്ശേരി അയ്യപ്പന് എന്നിവര്‍ ചികിത്സിലാണ്.
സമാധാനം ഉറപ്പു വരുത്താനും ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വേലായുധന് വള്ളിക്കുന്ന്, ഏരിയാ സെക്രട്ടറി വി.പി സോമസുന്ദരന്‍, നേതാക്കളായ ടി.പ്രഭാകരന്, എം.കൃഷ്ണന്, പി.അശോകന്, വി.പി വിശ്വനാഥന് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."