ലെബനനിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി; ഇസ്‌റാഈലില്‍ ഇറാന്റെ അപ്രതീക്ഷിത മിസൈലാക്രമണം; കനത്ത നാശനഷ്ടം
തെല്‍അവീവ്: ലെബനനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുമായി ഇറാന്‍. ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈലാക്രമണം വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട്. മൂന്ന് ഘട്ടങ്ങളിലായി പത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലിന് നേരെ തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്‌റാഈലിലെ റാമത്ത് എയര്‍ബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ അപ്രതീക്ഷിത ആക്രമണം. മിസൈലുകള്‍ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വിവരം. വ്യോമതാവളത്തിന് സമീപത്തെ തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ ചില സ്വതന്ത്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്‌റാഈലിന് വലിയ തകര്‍ച്ച നേരിട്ടതായി ഇറാന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.
ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പ്രഖ്യാപിച്ചതിന് ശേഷം ലെബനനില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തുന്നത്. പശ്ചിമേഷ്യയില്‍ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക ഇടപെടലിന് തിരിച്ചടിയായാണ് ഇസ്‌റാഈലിനെ കടന്നാക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ എല്ലാ പരിധികളും ലംഘിച്ചെന്നും, അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോള്‍ നടത്തിയതെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് പ്രതികരിച്ചു. ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
"Iran has retaliated against Israel's attacks in Lebanon. Reports indicate that Iran's missile strike targeting Israel caused extensive damage."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."