HOME
DETAILS
MAL
തീരദേശത്ത് കുട്ടികളുടെ സമാധാന സന്ദേശ റാലി
backup
September 17 2016 | 18:09 PM
തിരൂര്‍: 'ആയുധം താഴെവയ്ക്കൂ, ഞങ്ങള്‍ക്കു പ്രതീക്ഷ നല്‍കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി തീരദേശത്തു കുട്ടികളുടെ സമാധാന ബോധവല്‍ക്കരണ റാലി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അശാന്തിയിലായ തീരമേഖലയിലാണ് പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സൂളിലെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്സും തിരൂര്‍ പൊലിസും ചേര്‍ന്നു സമാധാന സന്ദേശ റാലി നടത്തിയത്. പറവണ്ണ സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച റാലി ഉണ്യാലില്‍ സമാപിച്ചു. പ്രദേശത്തെ അമാസ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഭക്ഷണവും നല്കി. തിരൂര്‍ സി.ഐ ഷാജി, എസ്.ഐ രഞ്ജിത്ത്, പി.ടി.എ പ്രസിഡന്റ് പി.പി മജീദ്, പുഷ്പ, സി.പി.ഒ സുഹറ, എ.സി.പി.ഒ ജീജ, ഹെഡ്മാസ്റ്റര് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."